മാമ്പഴം ശരിക്കും ഇന്ത്യന്‍ തന്നെ. അതിന്റെ ശാസ്ത്രീയ നാമം തന്നെ അതു വെളിവാക്കുന്നു. മാന്‍ജിഫെറ ഇന്‍ഡിക്ക (MANGIFERA INDICA) . സ്പീഷിസ് പേരായ 'ഇന്‍ഡിക്ക" ഇന്ത്യന്‍ സ്വദേശി എന്നത് വെളിവാക്കാനുള്ളതാണ്. ഇംഗ്ലീഷ് , ജര്‍മന്‍, ഗ്രീക്ക്, ഹിബ്രു, റഷ്യന്‍ , ഇറ്റാലിയന്‍ , സ്പാനിഷ്, സ്വീഡിഷ് , ഡച്ച് നോര്‍വീജിയന്‍ തുടങ്ങിയ ഭാഷകളില്‍ മാങ്ങയെ മാംഗോ (MANGO) ഏന്നാണ് വിളിക്കുന്നത്.പോര്‍ച്ചുഗീസിലാവട്ടെ

പടിഞ്ഞാറന്‍ ഇന്ത്യയില്‍ വ്യവസായ ആവശ്യങ്ങള്‍ക്കായി എത്തിയ പോര്‍ച്ചുഗീസുകള്‍ മധുരം കിനിയുന്ന ആ പഴത്തിനെ മാങ്ങ എന്നു വിളിച്ചു. തങ്ങളുടെ നാട്ടിലേക്ക് ഈ മരത്തെ കൊണ്ട് പോവാന്‍ പലതവണ ശ്രമിച്ചെങ്കിലും മാങ്ങയുടെ ആയുസ്സ് കുറവായതിനാല്‍ അതിലവര്‍ വിജയിച്ചില്ല. ഒടുവില്‍ 1700 ല്‍ ബ്രസീലില്‍ ഒരു മാന്‍ജിഫെറ ഇന്‍ഡിക്ക വളര്‍ന്നെന്നാണ്. തുടര്‍ന്ന് 1740 ല്‍ വെസ്റ്റ് ഇന്‍ഡിസിലും മധ്യ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമൊക്കെ മാങ്ങ ആധിപത്യം സ്ഥാപിച്ചു. അങ്ങനെ നമ്മുടെ മാങ്ങ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ മാംഗോ ആയും മാങ്കോയും മാങ്ങയായും പ്രചാരം നേടി.
എ.ഡി 632 മുതല്‍ 645 വരെ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ ചൈനീസ് സന്ചാരി ഹ്യൂയാന്‍ സാങ്ങ് ആണ് മാങ്ങയെ പറ്റി ഒരു വിവരണം ആദ്യമായി ബാഹ്യലോകത്ത് എത്തിക്കുന്നത്. തുടര്‍ന്ന് 1328-ല്‍ ഫ്രയര്‍ ജോര്‍ഡാനസും 1349 ല്‍ ജോണ്‍ ഡി മാരിഗ്നാലിയുമൊക്കെ മാവിനെ പറ്റിയുള്ള വിവരണങ്ങള്‍ നല്‍കിയതായി ചരിത്രം പറയുന്നു. 18 അം നൂറ്റാണ്ടോടു കൂടി ലോകമെങ്ങും വ്യാപിക്കപ്പെട്ട മാങ്ങയുടെ പേര് മാന്‍ജിഫെറ ഇന്‍ഡിക്ക എന്ന് നല്‍കിയിട്ടുള്ളത് സസ്യ - ജന്തു ദ്വിനാമ പദ്ധതിയുടെ ഉപജ്ഞാതാവും വര്‍ഗീകരണ ശാസ്ത്ര ശാഖയുടെ പിതാവുമായ കരോളസ് ലിന്നേസാണ്. തമിഴനോ കേരളീയനോ എന്നൊന്നും അറിയാതെയാവണം ഇന്ത്യക്കാരന്‍ എന്നര്‍ഥത്തില്‍ അദ്ധേഹം മാവിനെ ഇന്‍ഡിക്ക എന്ന് നാമകരണം നടത്തിയിട്ടുള്ളത്.
സാജന്‍ മാറനാട്
മാധ്യമം ദിനപത്രം
3 comments:
"അതിന്റെ ശാസ്ത്രീയ നാമം തന്നെ അതു വെളിവാക്കുന്നു. മാന്‍ജിഫെറ ഇന്‍ഡിക്ക (MANGIFERA INDICA)"
ഹ ഹ ഹ
ഇതെന്ത് കഥ
TATA INDICA എന്നു കേട്ടിട്ടുണ്ട്. പുതിയ അറിവാണ്. നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടൂ.
നല്ല പോസ്റ്റ്...ഈ informations ഒക്കെ എവിടന്നു ഒപ്പിക്കുന്നു?
നല്ല പോസ്റ്റ്. വിവരംങല്ക് നന്ദി. ഇനി മാങ്ങാ വാങ്ങാന്‍ പോകുമ്പോള്‍ ഞെളിഞ്ഞു നിന്നു തന്നെ വാങ്ങാം - അവന്‍ മെക്സിക്കന്‍ ആണെങ്ങിലും, നമ്മുടെ നാട്ടില്‍ നിന്നും വന്നതാണല്ലോ.
Post a Comment