Thursday, July 10, 2008

മുളക്‌ എരിയുന്നത്‌ എന്തു കൊണ്ട്‌ ?

മുളകില്‍ അടങ്ങിയിട്ടുള്ള കാപ്സേസിന്‍ എന്നറിയപ്പെടുന്ന ഒരു രാസവസ്തുവാണ്‌ എരിവിന്റെ പിന്നില്‍. മുളകിന്റെ പുറന്തോടിനും മധ്യ ഭാഗത്തുള്ള വിത്തുല്‍പാദന കോശത്തിനും ഇടയിലുള്ള ലോല ഭിത്തിയിലാണ്‌ ഈ രാസവസ്തു വളരെ കൂടുതലായി അടങ്ങിയിട്ടൂള്ളത്‌.

അതു കൊണ്ട്‌ മുളകിന്റെ ഉള്ളിലുള്ള ഈ ലോല ഭിത്തിയിലെ കോശങ്ങള്‍ക്കാണ്‌ എരിവ്‌ കൂടുതല്‍ തോന്നുക. വിത്തുകളും പുറന്തോടും അതിന്റെ പത്തിലൊരംശം മാത്രമേ എരിവ്‌ പേറുന്നുള്ളു. നിറമോ ഗന്ധമോ ഇല്ലാത്ത ഒരു രാസ യൌഗികമാണ്‌ കാപ്സേസിന്‍. നാവിലുള്ള രുചി മുകുളങ്ങളുമായി കാപ്സേസിന്‍ സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ കഠിനമായ ചൂടും പുകച്ചിലു അനുഭവപ്പെടുന്നു.അതാണ്‌ നമുക്ക്‌ അനുഭവവേദ്യമാകുന്ന എരിവ്‌. എരിവ്‌ തോന്നുക വ്യക്തികളെ അനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കും.. ധാരാളം മുളക്‌ തുടര്‍ച്ചയായി കഴിച്ച്‌ ശീലിച്ചവര്‍ക്ക്‌ മുളക്‌ കഴിച്ചാല്‍ വളരെ എരിവൊന്നും തോന്നാറില്ല.

എന്നാല്‍ മറ്റ്‌ ചിലര്‍ക്ക്‌ അല്‍പം നാവില്‍ വെച്ചാല്‍ തന്നെ എരിവ്‌ തോന്നുന്നു. രുചിമുകുളങ്ങള്‍ കാപ്സേസിനുമായി പൊരുത്തപ്പെടുന്നതു മൂലമാണ്‌ ആദ്യ കൂട്ടര്‍ക്ക്‌ വലിയ എരിവൊന്നും തോന്നാത്തത്‌. മുളകിന്റെ ചില സങ്കര വര്‍ഗങ്ങള്‍ ഉല്‍പാധിപ്പിച്ച്‌ വിപണിയില്‍ എത്തിക്കുന്നുണ്ട്‌. അത്തരം മുളകില്‍ കാപ്സേസിന്റെ അളവ്‌ തിരെ കുറഞ്ഞിരിക്കുന്നതിനാല്‍ വലിയ എരിവുണ്ടാകാറില്ല. അങ്ങനെയുള്ളവയാണ്‌ പച്ചക്കറിയുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി ഉപയോഗിക്കുന്നത്‌. കാപ്സേസിന്‍ എന്ന രാസയൌഗികം ഗുണദോഷങ്ങള്‍ നിറഞ്ഞതാണ്‌. അമിതമായാല്‍ അമൃതും വിഷം എന്ന പോലെ കാപ്സേസിനും അമിതമായാല്‍ അപകടകാരിയാണ്‌.

സാജന്‍ മാറനാട്‌
മാധ്യമം ദിനപത്രം

3 comments:

കുഞ്ഞന്‍ said...

പ്രിയ പോക്കൂട്ടറിന് നന്ദി ഈയൊരു അറിവ് പങ്കുവച്ചതിന്.

smitha adharsh said...

good post...it is very informative

Basheer Pookkottur | ബഷീര്‍ പൂക്കോട്ടൂര്‍ said...

ഈ ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും കമന്റടിച്ചതിനും ഒരുപാട്‌
നന്ദി
കുഞ്ഞാ...പോക്കൂട്ടര്‍ അല്ല പൂക്കോട്ടൂര്‍ എന്നാണ്‌.

എന്റെ നാടിന്റെ പേരാണ്‌.

Followers

Back to TOP